മാട്ടൂല്‍ പഞ്ചായത്ത്തല ഉദ്ഘാടനം - തൂഫാന് തദ്ദേശം
സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ‘ഓപ്പറേഷൻ തൂഫാൻ 2.0’ (തൂഫാൻ തദ്ദേശം) വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കി.
കേവലമൊരു നിയമപാലന നടപടിക്കപ്പുറം,പോലീസിന്റെ നിയമപരമായ അധികാരവും തദ്ദേശ സ്ഥാപനങ്ങളുടെ ജനകീയ അടിത്തറയും കോർത്തിണക്കിയാണ് ഈ വിപുലമായ ലഹരിവിരുദ്ധ ദൗത്യത്തിന് രൂപം നൽകിയിരിക്കുന്നത്.
ഇതിന് വേണ്ടിയുള്ള ജനജാഗ്രത സമിതിയുടെ മാട്ടൂൽ പഞ്ചായത്ത്തല ഉദ്ഘാടനം 28/09/2026 തിങ്കൾ, രാവിലെ 10:30ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തി
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ ഓരോ വാർഡുകളിലേക്കും വീടുകളിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
വാർഡുകളിൽ നിന്നും പ്രത്യേകമായി തെരഞ്ഞെടുത്തവരെ തൂഫാൻ വാരിയേഴ്സ്’ (Toofan Warriors) ആയി ചടങ്ങിൽ പ്രഖ്യാപിച്ചു.