ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കണ്ണൂർ ജില്ലയിലെ അറബിക്കടലിനും വളപട്ടണം പുഴയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ഏകദേശം ഏഴര കിലോമീറ്റർ നീളമുള്ള ഒരു പുരാതന കടലോരഗ്രാമമാണ്. അറബി ലോകസഞ്ചാരിയായ ഇബ്നു ബത്തൂത്ത ഈ പ്രദേശത്തെ “മാത്വൂൽ” (എന്തൊരു നീളം) എന്ന് വിശേഷിപ്പിച്ചതിൽ നിന്നാണ് മാട്ടൂൽ എന്ന പേര് ഉണ്ടായതെന്നാണ് ഐതിഹ്യം. പഴയകാലത്ത് കാടുകൾ നിറഞ്ഞിരുന്ന ഈ പ്രദേശം പിന്നീട് നാളികേരം, കയർ, ചിരട്ടക്കരി, തടിയുരുപ്പടികൾ എന്നിവയുടെ പ്രധാന കയറ്റുമതി കേന്ദ്രമായി വളർന്നു. ജലഗതാഗതം മാത്രമായിരുന്നു പ്രധാന യാത്രാമാർഗ്ഗം; ഉരു, മഞ്ചു പോലുള്ള പത്തേമാരികളിലൂടെയാണ് വ്യാപാരം നടന്നത്. മത്സ്യബന്ധനവും കൃഷിയും ജനങ്ങളുടെ മുഖ്യജീവനോപാധികളായിരുന്നു. നെല്ല്, പച്ചക്കറി, തെങ്ങ് എന്നിവ വ്യാപകമായി കൃഷിചെയ്തിരുന്നു. പ്രദേശത്തിന്റെ ഭൂമിയുടെ വലിയൊരു ഭാഗം അറക്കല്‍ റോയല്‍ ഫാമിലി ന്റെയും ചിറക്കൽ കോവിലകത്തിന്റെയും കൈവശത്തിലായിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നെങ്കിലും ഹിന്ദു,...
കൂടുതൽ വായിക്കുക