മാട്ടൂല്‍ ഗ്രാമപഞ്ചായത്തില്‍ ബീക്കണ്‍ ടൗണ്‍ പ്രഖ്യാപിച്ചു
November 12, 2026
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന മാതൃകാ നഗര വികസന പ്രൊജക്ട് ബീക്കണ്‍ ടൗണ്‍ പദ്ധതി മാട്ടൂല്‍ ഗ്രാമപഞ്ചായത്തിലെ പ്രഖ്യാപനം ജില്ല കലക്ടര്‍ വി വിഷ്ണുരാജ് ഐ എ എസ് നിര്‍വ്വഹിച്ചു.
മാട്ടൂലിനെ കൂടുതല്‍ മനോഹരവും ശുചിത്വവുമുളള പൊതു ഇടമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് മാതൃകാ കാമ്പയിന് തുടക്കം കുറിച്ചത്. മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീര്‍ ബി മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ എം സുനില്‍ കുമാര്‍ പദ്ധതി അവതരിപ്പിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബബിത കുമാരി മുഖ്യാതിഥിയായി. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ മാട്ടൂല്‍ സ്ട്രീറ്റ് നമ്പര്‍ പത്ത് മുതല്‍ 14 വരെയുളള 850 മീറ്റര്‍ റോഡിന്‍റെ ഇരുവശങ്ങളുമാണ് ബീക്കണ്‍ ടൗണ്‍ പ്രൊജക്റ്റിനായി തെരഞ്ഞെടുത്തിട്ടുളളത്. പ്രദേശത്തെ പൂര്‍ണ്ണമായും മാലിന്യമുക്തമാക്കുകയും നഗര സൗന്ദര്യവത്കരണം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യമിടുന്നത്.